Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Tipper Lorry

Kasaragod

ടി​പ്പ​ർ ലോ​റി​യു​ടെ പി​ൻ​വ​ശം ത​ട്ടി വൈ​ദ്യു​ത ക​മ്പി​യും തൂ​ണു​ക​ളും ത​ക​ർ​ന്നു

പ​ള്ളി​ക്ക​ര: സം​സ്ഥാ​ന​പാ​ത​യി​ൽ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി മെ​റ്റ​ലി​റ​ക്കാ​നെ​ത്തി​യ ടി​പ്പ​ർ ലോ​റി​യു​ടെ പി​ൻ​വ​ശം ത​ട്ടി വൈ​ദ്യു​ത ക​മ്പി​യും മൂ​ന്ന് തൂ​ണു​ക​ളും ത​ക​ർ​ന്നു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ പൂ​ച്ച​ക്കാ​ടി​നും ക​ല്ലി​ങ്കാ​ലി​നും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. നി​ലം​പ​തി​ച്ച വൈ​ദ്യു​ത ക​മ്പി​ക​ളി​ൽ നി​ന്ന് തീ​പ്പൊ​രി​ക​ൾ ചി​ത​റി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡ​രി​കി​ലെ ഉ​ണ​ങ്ങി​യ കു​റ്റി​ച്ചെ​ടി​ക​ളി​ൽ തീ ​പ​ട​ർ​ന്നു. ലോ​റി​യി​ലേ​ക്കും തൊ​ട്ട​ടു​ത്ത ട്രാ​ൻ​സ്ഫോ​ർ​മ​റി​ലേ​ക്കും തീ ​പ​ട​രാ​തി​രു​ന്ന​തു​മൂ​ലം വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പൂ​ച്ച​ക്കാ​ട്, ക​ല്ലി​ങ്കാ​ൽ ഭാ​ഗ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു.
സം​സ്ഥാ​ന​പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ക​രാ​ർ ഏ​റ്റെ​ടു​ത്ത ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ മെ​റ്റ​ലി​റ​ക്കാ​നെ​ത്തി​യ ലോ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

പാ​ത​യോ​ര​ത്ത് മെ​റ്റ​ലി​റ​ക്കാ​നാ​യി ടി​പ്പ​ർ ലോ​റി​യു​ടെ പി​ൻ​വ​ശം ഉ​യ​ർ​ത്തു​മ്പോ​ൾ അ​ത് വൈ​ദ്യു​ത ക​മ്പി​യി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത് വൈ​ദ്യു​ത ക​മ്പി​ക​ളും തൂ​ണു​ക​ളും ട്രാ​ൻ​സ്ഫോ​ർ​മ​റും ഉ​ണ്ടെ​ന്ന കാ​ര്യം ശ്ര​ദ്ധി​ക്കാ​തെ​യാ​ണ് ലോ​റി​യു​ടെ പി​ൻ​വ​ശം ഉ​യ​ർ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. ഈ ​ഭാ​ഗം ക​മ്പി​ക​ളി​ൽ കു​ടു​ങ്ങി​യ​തി​നൊ​പ്പ​മാ​ണ് തൂ​ണു​ക​ള​ട​ക്കം നി​ലം​പൊ​ത്തി​യ​ത്.

സം​ഭ​വം ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ ചി​ത്താ​രി​യി​ലെ വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ വി​ളി​ച്ച​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ലൈ​നു​ക​ൾ ഓ​ഫ് ചെ​യ്ത് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്.

Latest News

Corehub Up